
തൃശൂർ: കരുവന്നൂർ വിജയത്തിലെ സി.പി.എമ്മിന്റെ അവകാശവാദം അപഹാസ്യമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വർഷങ്ങളായി ഭരിച്ചിരുന്ന ബാങ്കിൽ ഭൂരിഭാഗം ഇടതുപക്ഷ അംഗങ്ങളാണ്. 13000 അംഗങ്ങളിൽ 3000 പേർ മാത്രമാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്നതാണിത്. സി.പി.എം വിജയം ആഘോഷിക്കുമ്പോൾ ക്രമക്കേട്, അഴിമതി, കെടുകാര്യസ്ഥത, കളവ് എന്നിവയെ സാധൂകരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. ബാങ്കിന്റെ നിജസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കി സഹകാരികൾക്ക് നിക്ഷേപത്തുക തിരികെ നൽകാതെ തിരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു കോൺഗ്രസ് നിലപാട്. കോൺഗ്രസ് നിലപാടിനൊപ്പം നിന്ന സഹകാരികൾക്ക് നന്ദിയും ടാജറ്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |