
തൃശൂർ: വേട്ടയാടലുകൾക്കും നുണപ്രചാരണത്തിനും കരുവന്നൂരിലെ സഹകാരികൾ നൽകിയ മറുപടിയാണ് കരുവന്നൂർ സഹ. ബാങ്ക് തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ. 13 അംഗ ഭരണസമിതിയിൽ രണ്ടുപേർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 11 പേരെ മികച്ച ഭൂരിപക്ഷത്തിൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. കരുവന്നൂർ ബാങ്കിനെ സാധാരണ നിലയിൽ കൊണ്ടുവരാൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും കള്ളപ്രചാരകരെയും ഒറ്റുകാരെയും പരാജയപ്പെടുത്തി എൽ.ഡി.എഫ് പാനലിനെ വിജയിപ്പിച്ചവരെ അഭിവാദ്യം ചെയ്യുന്നതായും സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |