
തുറവൂർ: മാക്കേക്കടവ് - നേരേകടവ് പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.
ഇരുപത്തിരണ്ട് സ്പാനുകളിൽ ഒരെണ്ണം മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്.
അടുത്ത മാസം ആദ്യത്തോടെ ഇതും സ്‌ഥാപിക്കും. ഫെബ്രുവരി പകുതിയോടെ,
സ്ഥാപിച്ച മുഴുവൻ സ്പാനുകളുടെയും കോൺക്രീറ്റിംഗ് പൂർത്തിയാകുമെന്നാണ്
പ്രതീക്ഷ. പാലത്തിന്റെ കൈവരികൾ മാക്കേക്കടവിൽ നിന്ന് സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. 2400 കൈവരികളാണ് വേണ്ടത്. ഇത് മാക്കേക്കടവിലെ യാർഡിൽ നിർമിച്ചാണ് പാലത്തിൽ സ്ഥാപിക്കുന്നത്. പാലത്തിന്റെ പണി കഴിഞ്ഞാൽ ഉടൻ മാക്കേക്കടവിലും നേരേകടവിലും അപ്രോച്ച് റോഡ് നിർമ്മാണം ഉൾപ്പെടെ ജോലികളിലേക്ക് കടക്കും.
2016ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഒന്നര വർഷത്തോളം അതിവേഗത്തിൽ നീങ്ങിയ നിർമ്മാണം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസും കോടതിയുമായി പിന്നീട് നിലച്ചു. 2021 ഡിസംബറിൽ കോടതിയിലെ കേസുകൾ തീർപ്പായി. ഇത് പരിഹരിച്ചപ്പോൾ എസ്റ്റിമേറ്റ് തുക പുതുക്കേണ്ടി വന്നു. തുടർന്ന് 97.65 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിൽ 2024 മാർച്ച് ഒന്നിന് വീണ്ടും ജോലികൾ ആരംഭിച്ചു.
നിർദ്ദിഷ്ട പമ്പാഹൈവേ വേഗത്തിലാകും
1.നിയുക്ത തുറവൂർ - പമ്പാഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് മാക്കേക്കടവ് -നേരേകടവ്.ആദ്യഘട്ടമായ തുറവൂർ പാലത്തിന്റെ നിർമ്മാണം 2015ൽ പൂർത്തിയാക്കിയിരുന്നു. 35 മീറ്ററാണ് ഇനി വേണ്ട ഒരു സ്പാനിന്റെ നീളം. ആകെയുള്ള 22 സ്പാനിൽ പാലത്തിന് മധ്യത്തിലുള്ള രണ്ട് സ്പാനുകൾക്ക് മാത്രം 47.76 മീറ്റർ നീളമുണ്ട്
2.പാലത്തിന്റെ അവസാന പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായിരുന്നു. നൂറാമത്തെ കോൺക്രീറ്റിംഗ് ആണിത്.100 പൈലുകളും 23 പൈൽ ക്യാപ്പും, 21 പിയർ ക്യാപ്പും രണ്ട് നാവിഗേഷൻ സ്പാനുകളിലായുള്ള എട്ട് ഗർഡറുകളും 20 സ്പാനിലേക്കുള്ള 80 ഗർഡറിൽ 54 എണ്ണവും നിലവിൽ പൂർത്തിയായിട്ടുണ്ട്
3. മധ്യഭാഗത്തായി 47.16 മീറ്റർ നീളമുള്ള രണ്ട് നാവിഗേഷൻ സ്പാനും 35.76 മീറ്റർ നീളമുള്ള നാല് സ്പാനും 35.09 മീറ്റർ നീളമുള്ള 16 സ്പാനും ഉൾപ്പെടെ 22 സ്പാനാണുള്ളത്. പാലത്തിന്റെ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ സമീപനപാതയുമുണ്ട്.കൂടാതെ സർവീസ് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്
പാലത്തിന്റെ
നീളം: 800 മീറ്റർ
നടപ്പാത ഉൾപ്പെടെ
വീതി: 11 മീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |