പുനലൂർ: പ്രായപൂർത്തിയാവാള ആൺകുട്ടിയെ ലൈംഗിക ആക്രമണങ്ങൾക്ക് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് ആറ് വർഷവും ഏഴ് മാസവും രണ്ടാം പ്രതിക്ക് എട്ട് വർഷവും ഏഴ് മാസവും കഠിനതടവ് വിധിച്ച് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കൊല്ലം കിളികൊല്ലൂർ വില്ലേജിൽ എം.ജി നഗർ സേവ്യർ കോട്ടേജിൽ അലക്സ് കെ.ജെ. റോബിൻ (36), ഇയാൾക്ക് ഒത്താശയും ചെയ്ത കൊല്ലം ഉളിയകോവിൽ നിത്യ പ്രഭാ നഗറിൽ കവിത (37) എന്നിവരെയാണ് ജഡ്ജി അരവിന്ദ് ബി.ഇടയോടി ശിക്ഷിച്ചത്.
11 വയസുകാരനാണ് പീഡനത്തിന് ഇരയായത്. 2022 ജൂണിനും 2023 മാർച്ചിനും ഇടയിൽ കൊല്ലം മുണ്ടയ്ക്കലിലെ വാടകവീട്ടിലാണ് കുട്ടി പീഡനത്തിനിരയായത്. കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന മേരി സുപ്രഭയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ അടിമാലിയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ സെഷൻസ് കോടതിയിൽ നിലവിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.