SignIn
Kerala Kaumudi Online
Friday, 20 February 2026 3.40 AM IST

17.1 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

Increase Font Size Decrease Font Size Print Page
maman
മാമൻ മണ്ഡൽ

​കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 8.5 ലക്ഷം വി​ലമതി​ക്കുന്ന 17.1 കി​ലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മാമൻ മണ്ഡൽ (28), മസിദുൽ ഇസ്ലാം ( 24 ) എന്നിവരാണ് കൊല്ലം ആർ.പി.എഫ്, തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ്, കൊല്ലം റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ലഹരിമരുന്ന് കടത്ത് തടയുന്നതിനായുള്ള 'ഓപ്പറേഷൻ നാർക്കോസ്', തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക നിരീക്ഷണം എന്നിവയുടെ ഭാഗമായി കഴിഞ്ഞ 18 ന് രാത്രി 11.55 ഓടെ ആയിരുന്നു പരിശോധന. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന ഇവരെ കണ്ട് സംശയം തോന്നി നടത്തിയ തിരച്ചിലിൽ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.ലഹരിമരുന്ന് എത്തിച്ചത് ആർക്കാണെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.