
നെയ്യാറ്റിൻകര: വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച പ്രതി ഒറ്റശേഖരമംഗലം വില്ലേജിൽ ആറ്റുർ സ്വദേശി സുബിന് (37) 28 വർഷം കഠിനതടവും 28,000 രൂപ പിഴയും. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 1 ജഡ്ജി കെ.എം സുജയാണ് ശിക്ഷ വിധിച്ചത്. 2011ലാണ് സംഭവം. രാത്രിയിൽ ഇരയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച ശേഷം പിറ്റേദിവസം കാട്ടാക്കട ബസ്‌സ്റ്റാൻഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പൂവച്ചൽ എഫ്.വിനോദ്, അഡ്വ.മായാദേവി വി. ആർ.എന്നിവർ ഹാജരായി. ആര്യങ്കോട് സബ്‌ഇൻസ്പെക്ടർ ആയിരുന്ന സെൽവരാജ് രജിസ്റ്റർ ചെയ്ത കേസിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജെ.മോഹൻദാസ് കേസ് അന്വേഷിച്ച് ചാർജ് ഷീറ്റ് ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.