
പാറശാല: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ മുഖ്യപ്രതി പിടിയിൽ. കേരള പൊലീസിന്റെ ഓപ്പറേഷൻ സി ഹണ്ടിന്റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് പിടിയിലായത്.പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22)നെയാണ് പിടികൂടിയത്. അരുണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എ.ടി.എം,സിം കാർഡുകൾ തുടങ്ങി നിരവധി രേഖകൾ പൊലീസ് കണ്ടെടുത്തിരുന്നു. അരുണിന്റെ പേരിൽ പാറശാല പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അരുൺ ജില്ല വിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അരുൺ ബാംഗ്ലൂരിലുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അവിടെ എത്തിയാണ് എസ്.ഐ.ദീപുവും സംഘവും പ്രതിയെ പിടികൂടിയത്. പ്രതി പല സ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ബാംഗ്ലൂരിലെ ആഡംബര ഫ്ലാറ്റിലായിരുന്നു അരുൺ താമസിച്ചിരുന്നത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.പാറശാല എസ്.ഐ.ദീപു, അഡീഷണൽ എസ്.ഐ നോവിൾ സിംഗ്,സാജൻ,ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. രാജ്യന്തരതട്ടിപ്പ് സംഘങ്ങളുമായുള്ള ബന്ധമാണ് പ്രതിയ്ക്കുക്കുള്ളതെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.