
ആലപ്പുഴ: യു.ടി.ടി കേരള സ്റ്റേറ്റ് ആൻഡ് ഇന്റർ ഡിസ്ട്രിക്ട് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2025 ആലപ്പുഴ വൈ.എം.സി.എയിലെ എൻ.സി. ജോൺ മെമ്മോറിയൽ ടേബിൾ ടെന്നീസ് അരീനയിൽ ആരംഭിച്ചു. 11വരെ നീണ്ടുനിൽക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഡോ.ബിച്ചു എക്സ്. മലയിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുനിൽ മാത്യു എബ്രഹാം, ഓർഗനൈസിംഗ് സെക്രട്ടറി കൃഷ്ണൻ വേണുഗോപാൽ, ഡയറക്ടർമാരായ റോണി മാത്യു, ജോൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |