SignIn
Kerala Kaumudi Online
Wednesday, 25 February 2026 4.44 AM IST

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്: കൃഷിക്കും ജലസേചനത്തിനും മുൻഗണന

Increase Font Size Decrease Font Size Print Page
tm-varghese

അങ്കമാലി: കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനും മുൻഗണന നൽകുന്ന പദ്ധതികളുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ടി. എം. വർഗീസ് അവതരിപ്പിച്ചു. 13,40,11,​678 വരവും 12,41,98600 രൂപ ചെലവും 98,13078 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ബഡ്ജറ്റ് സമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. വി. പോളച്ചൻ, ഗ്രേസി റാഫേൽ, ലതിക ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു സാനി, സെബാസ്റ്റ്യൻ പോൾ, ജയരാധാകൃഷ്ണൻ, പൗളി ബേബി, ശാലോമി ടോമി,​ ബ്ലോക്ക് മെമ്പർമാരായ സെബി കിടങ്ങേൻ, സിജു ഈരാളി, കെ. പി. അയ്യപ്പൻ, എം. സി. രഘു, അനിമോൾ ബേബി, ജയ ഫ്രാൻസീസ്, പുഷ്‌കല തങ്കപ്പൻ, സീന ദേവസിക്കുട്ടി, ലിംസി ബിജു, ലൗലി ബേബി സെബാസ്റ്റ്യൻ, ആസൂത്രണസമിതി ചെയർമാൻ ചെറിയാൻ തോമസ്, ബി. ഡി. ഒ അമൽദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു,​

വകയിരുത്തിയ തുക

ഉത്പാദന മേഖലയിൽ കാർഷികോത്പാദനത്തിന് 53 ലക്ഷം രൂപ

ജലസേചനത്തിന് 73 ലക്ഷം രൂപ

കാലടി സി.എച്ച്.സിയുടെ പ്രവർത്തനങ്ങൾക്ക് 1 കോടി 74ലക്ഷം രൂപ

കുടിവെള്ള പദ്ധതികൾക്ക് 52 ലക്ഷം രൂപ

 ഭവനനിർമ്മാണ പദ്ധതികൾക്ക് 3,28,21000 രൂപ

ശുചിത്വ മേഖലയ്ക്ക് 15 ലക്ഷം രൂപ

പട്ടികജാതി ഉന്നതികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 1കോടി 85 ലക്ഷം രൂപയും ക്ഷേമ പ്രവർത്തനങ്ങൾക്ക് 1 കോടി രൂപ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.