കൊച്ചി: അധികാര വികേന്ദ്രീകരണത്തിന് രാജീവ് ഗാന്ധി മുൻകൈയെടുത്ത് പാസാക്കിയ ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിലുണ്ടായ കേരള മുനിസിപ്പൽ നിയമത്തിൽ നിന്ന് ഒന്നാം പിണറായി സർക്കാർ കവർന്നെടുത്ത 447-ാം വകുപ്പ് കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും തിരിച്ചുനൽകണമെന്ന് എറണാകുളം എൽഡേഴ്‌സ് ഫോറം യോഗം ആവശ്യപ്പെട്ടു.
അധികാര വികേന്ദ്രീകരണവും കേരളവും എന്ന വിഷയം കേരള പീപ്പിൾസ് മൂവ്‌മെന്റ് ചെയർമാൻ അഡ്വ.ജേക്കബ് പുളിക്കൻ അവതരിപ്പിച്ചു. ഫോറം പ്രസിഡന്റ് ജോസഫ് ആഞ്ഞിപ്പറമ്പൻ അദ്ധ്യക്ഷനായി. റിട്ടയേർഡ് ജില്ലാ ജഡ്ജി ഡി. പാപ്പച്ചൻ, ഫോറം സെക്രട്ടറി ക്രിസ്റ്റഫർ വലന്റൈൻ, ജോസി എം.ജോസഫ്, എസ്. ലക്ഷ്മണൻ, ജസ്റ്റിൻ ജോസഫ്, ഇ.പി. നോയൽ, ജോൺ വലിയപറമ്പിൽ, വി.വി.ജോൺ, ജോസഫ് ഹെൻറി, ലൂയിസ് തണ്ണിക്കോട്ട്, കാർലോസ്, ജോയ് വൈലാശേരി, കെ.വി.ക്ലീറ്റസ്, കെ.എം. ക്ലമന്റ്, ജസ്റ്റിൻ തോമസ്, റോബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |