ഇലന്തൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ വാര്യാപുരം വൈ. എം. എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ല തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. സനിൽ,ഗീതമ്മ, പഞ്ചായത്തംഗങ്ങളായ സാം ചെമ്പകത്തിൽ കെ. ശിൽപ്പ,ബിന്ദു ഷൈബു, കെ. ജി. റെജി,മേഴ്സി ജോൺസൻ എന്നിവരെയാണ് ആദരിച്ചത് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. എം. ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ. ഗോകുലേന്ദ്രൻ, വൈ. എം. എ സെക്രട്ടറി ഫിലിപ്പ് മാത്യു, വൈസ് പ്രസിഡന്റ് സാം ശമുവേൽ, സാലമ്മ ബിജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |