കൊച്ചി: സർക്കാർ ലൈഫ് ഭവനപദ്ധതിയിൽ 5 ലക്ഷം ലൈഫ് ഭവനങ്ങൾ പൂർത്തിയാക്കിയത് വെണ്ണല ലോക്കലിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. പദ്ധതിയുടെ ഭാഗമായി ഭവനം ലഭിച്ച വെണ്ണല പാററോഡിൽ പുളിക്കൽവീട്ടിൽ പി.കെ. മണിയുടെ വസതിയിൽ നടന്ന ആഘോഷ പരിപാടി കൊച്ചി മുൻ മേയർ സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. സി.പി.എം
വെണ്ണല ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. കെ.ടി.സാജൻ, എം.ബി. മുരളീധരൻ, കെ.പി. അഭിലാഷ്, സി.ഡി. വത്സലകുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |