
ചേർത്തല: ചേർത്തല - തണ്ണീർമുക്കം റോഡിൽ സ്വകാര്യബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്ന് കോട്ടയത്തേക്കു പോവുകയായിരുന്നു സ്വകാര്യബസ്. പരിക്കേറ്റവരെല്ലാം ബസ് യാത്രക്കാരാണ്. ഡ്രൈവർ കോട്ടയം ചെങ്ങളം പ്രശാന്തിയിൽ രൂപേഷ് (46) ,യാത്രക്കാരായ വയലാർ തിരുനിലത്ത് ഷീബ (51),മരുത്തോർവട്ടം കാർത്തികയിൽ ഗിരിജ (66), കുമരകം തോട്ടത്തിൽ സാബു (59), വെച്ചൂർ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂർ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരൻ (56) എന്നിവരെയാണ് പരിക്കേറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കും കൈകൾക്കും പരിക്കേറ്റ രൂപേഷിനെ കോട്ടയം മെഡിക്കൽ കേളേജിലേക്കു മാറ്റി. നിസാരപരിക്കേറ്റ മറ്റു മൂന്നുപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇടിയുടെ ആഘാതത്തിൽ തലമുൻസീറ്റിലിടിച്ചും ബസിൽതെറിച്ചുവീണുമാണ് ബസിലെ യാത്രക്കാർക്ക് പരിക്കേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |