ആലപ്പുഴ: കർഷക തൊഴിലാളി ബോർഡിൽ അംശാദായം യഥാസമയം ഒടുക്കാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കുടിശ്ശിക തീർപ്പാക്കാൻ അവസരം. പത്ത് വർഷം വരെ കുടിശ്ശിക ഉള്ളവർക്ക് ഫെബ്രുവരി രണ്ടിനുള്ളിൽ തുക അടച്ച് അംഗത്വം പുതുക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ആലപ്പുഴ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജില്ലാ ഓഫിസിൽ അംഗത്വം പുതുക്കാൻ എത്തിച്ചേരുന്നവർ ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പ് കൂടി ഹാജരാക്കണം. ഫോൺ : 0477-2964923.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |