ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കയിൽനിന്ന് പണം മോഷ്ടിച്ച കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന രമേശ് ചെന്നിത്തല എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകിട്ട് നാലിന് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിൽ ധർണ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കോൺഗ്രസ് സംഘടനയായ എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ് പ്രസിഡന്റും ദേവസ്വം ബോർഡ് വാച്ചറുമായ രാകേഷ് കൃഷ്ണനാണ് കാണിക്കവഞ്ചിയിൽനിന്ന് പണം എണ്ണുന്നതിനിടെ 32,000രൂപ അഹരിച്ചത്.
വാർത്താസമ്മേളനത്തിൽ ഡിവൈ.എഫ്.ഐ ജില്ലസെക്രട്ടറി ജയിംസ് ശാമുവേൽ, ജില്ല ജോയന്റ് സെക്രട്ടറി അജ്മൽ ഹസൻ, അനീഷ് കുര്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |