ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്ക് വേണ്ടി സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു.
അപേക്ഷകർ സംരംഭകത്വ ഗുണമുള്ളവരും 18നും 60നും മദ്ധ്യേ പ്രായമുള്ളവരായും ആയിരിക്കണം. പാലിനും അനുബന്ധ ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ ‘മിൽമ ഷോപ്പീ' അല്ലെങ്കിൽ ‘മിൽമ പാർലർ’ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. ഇതിനാവശ്യമായ വായ്പ കോർപറേഷൻ അനുവദിക്കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും- ഫോൺ:9400068504.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |