
പൂച്ചാക്കൽ: പാണാവള്ളി ഓടമ്പള്ളി ജംഗ്ഷനിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4,45,000 രൂപ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന കെ.എം. ബാബുവിനെയും വേലായുധനെയും അംഗത്വം നൽകി ഷാൾ അണിയിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ, ഡി.സി.സി അംഗം വിനോദ്കുമാർ, എ.കെ.സദാനന്ദൻ, എസ്. രാജേഷ്, ബ്ലോക്ക് സെക്രട്ടറി എൻ.എം.ഷിഹാബ് അഷ്‌റഫ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കിഷോർ ഷാനവാസ്, നോർത്ത് മണ്ഡലം പ്രസിഡന്റ് ഹരിഹരൻ, റഫീഖ്, പ്രമോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
