SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ജില്ലയിൽ മെൻസ്ട്രുവൽ കപ്പ് പദ്ധതി അടുത്തയാഴ്ച മുതൽ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : പെൺകുട്ടികളെ ആർത്തവശുചിത്വത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പ് പദ്ധതി ജില്ലയിൽ അടുത്തയാഴ്ച ആരംഭിക്കും. ഇതോടൊപ്പം 23 സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനിറേറ്റർ സംവിധാനവും അഞ്ച് ആശുപത്രികളിൽ അൾട്രാവൈലറ്റ് സാനിട്ടൈസേഷൻ ബോക്സും നൽകും.

സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ തിരഞ്ഞെടുത്തിട്ടുള്ള 10 സ്കൂളുകളിലും 8 കോളേജുകളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികൾ കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക പരിശീലനവും ബോധവത്ക്കരണവും നൽകും.

മെൻസ്ട്രുവൽ കപ്പ് എങ്ങനെ ഉപയോഗിക്കാം, അവയുടെ ഗുണങ്ങൾ, സാനിറ്ററി നാപ്കിൻ ഉപയോഗിക്കുമ്പോഴുള്ള ദോഷങ്ങൾ, അവ സംസ്‌കരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ, കൃത്യമായി സംസ്‌കരിച്ചില്ലെങ്കിലുള്ള പാരിസ്ഥിതികദോഷം തുടങ്ങിയയവയെപ്പറ്റി ചിത്രങ്ങളുടെയും വീഡിയോകളുടെയും സഹായത്തോടെ ബോധവത്കരിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ സഹായം

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

2. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തും

3. തുടർന്ന് താത്പര്യമുള്ള പെൺകുട്ടികൾക്ക് മെൻസ്ട്രുവൽ കപ്പ് സൗജന്യമായി നല്കും

പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ
ഗവ.എച്ച്.എസ്.എസ് പെരുമ്പളം, വി.ആർ.വി.എം ഗവ. എച്ച്.എസ്.എസ് വയലാർ, ഡി.ബി.എച്ച്.എസ്.എസ് തകഴി, എ.ജെ മെമ്മോറിയൽ എച്ച് എസ്.എസ് നീലംപേരൂർ, ജി.വി.എച്ച്.എസ്.എസ് ചുനക്കര, ഗവ. എസ്.വി.എച്ച്.എസ്.എസ് കുടശനാട്, ആർ.വി.എസ്.എം എച്ച്.എസ്.എസ് ദേവികുളങ്ങര, ഗവ. മുഹമ്മദൻസ്‌ ഗേൾസ് എച്ച്.എസ്.എസ് ആലപ്പുഴ, ഗവ.ഗേൾസ് എച്ച്.എസ്.എസ് കായംകുളം, ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്.

കോളേജുകൾ

എൻ.എസ്.എസ് കോളേജ്‌ ചേർത്തല, ശ്രീനാരായണ കോളേജ്, ഗവ.കോളേജ് അമ്പലപ്പുഴ, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, സെന്റ് ജോസഫ്‌സ്‌ കോളേജ് ആലപ്പുഴ, കായംകുളം വനിത പോളിടെക്‌നിക്‌ കോളേജ്, എം.എസ്.എം കോളേജ്, ഗവ. ഐ.ടി.ഐ ഫോർ വുമൺ ചെങ്ങന്നൂർ

മെൻസ്ട്രുവൽ കപ്പ്, ഇൻസിനിറേറ്റർ, അൾട്രവൈലറ്റ് സാനിറ്റൈസേഷൻ ബോക്സ് എന്നിവയുടെ വിതരണം ഫെബ്രുവരി ആദ്യവാരം തന്നെ നടക്കും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്

-കെ.എസ്. രാജേഷ്, ജില്ലാ കോഓർഡിനേറ്റർ,

ഹരിതകേരളം മിഷൻ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY