
അമ്പലപ്പുഴ: പുന്നപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആറാം ഉത്സവത്തിന്റെ ഭാഗമായി നടന്ന സ്കന്ദ പുരാണ പാരായണവും വള്ളി പരിണയ ഘോഷയാത്രയും ഭക്തി സാന്ദ്രമായി നടന്നു. ക്ഷേത്രം പ്രസിഡന്റ് ഡി. അഖിലാനന്ദൻ, സെക്രട്ടറി കെ. ആർ .തങ്കജി, വൈസ് പ്രസിഡന്റ് ആർ. പുത്രൻ, ജോയിന്റ് സെക്രട്ടറി ആർ. ത്യാഗരാജൻ, ഖജാൻജി കെ. സുനിൽ , ഭരണസമിതി അംഗങ്ങളായ ബിന്ദു സജി, സിന്ദു സന്തോഷ്, ഷിബി തങ്കരാജൻ , ബിജു, അശോകൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സദ്യയിൽ നിന്ന് ശാന്തി ഭവനിലെ അന്തേവാസികൾക്കുള്ള ഭക്ഷണം ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
