
അമ്പലപ്പുഴ :കേരള സീനിയർ സിറ്റിസൺസ് ഫോറം അമ്പലപ്പുഴ വടക്ക് യൂണിറ്റ് നടത്തിയ സായാഹ്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ. ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. രണ്ട് വനിതകൾ അടക്കം മൂന്ന് വയോധികർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ വകുപ്പുകളുടെ നടപടികൾക്കെതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്. നീർക്കുന്നം രക്തേശ്വരി വെളിയിൽ കെ. നാരായണൻ നായരും, ഭാര്യ പത്മവും ഭാര്യാ സഹോദരി ശാരിയുമാണ് 14 വർഷങ്ങളായി വഴിക്കായി പരാടുന്നത്. ജില്ലാ പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ. പുരുഷോത്തമൻപിള്ള , ജോയിന്റ് സെക്രട്ടറി എം.നാജ , യൂണിറ്റ് പ്രസിഡന്റ് എം. എം .പണിക്കർ , സെക്രട്ടറി കെ. വേണുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
