
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരിയിലെ ഖമാരോ ഫ്യൂവൽസ് പെട്രോൾ പമ്പിൽ നടന്ന മോഷണക്കേസിൽ തൃശ്ശൂർ ചെമ്പാട് വീട്ടിൽ റിയാദ് വസീം (24), എറണാകുളം പറവൂർ ചന്തതോപ്പ് വീട്ടിൽ സി.എ. മിഥുൻ (27) എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.
22ന് പുലർച്ചെയാണ് പമ്പിലെ ഓഫീസ് തകർത്തു മോഷണം നടത്തിയത്. 43,450 രൂപയും, സാംസങ് ഗാലക്സി മൊബൈൽ ഫോണുമാണ് മോഷണംപോയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചേർത്തല ഡിവൈ.എസങ്ങണപി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൂച്ചാക്കൽ എസ്.എച്ച്.ഒ എ .ഷഫീഖ്, എസ്.ഐ അനിൽകുമാർ, എസ്.ഐ. വീനസ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, പ്രതീഷ്, സെബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
