
മാവേലിക്കര :കൊച്ചാലുംമുട്ടിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള റബ്ബർ മാറ്റ് നിർമ്മാണ കമ്പനിയിൽ തീപിടുത്തമുണ്ടായി. ഇന്നലെ ഉച്ചക്ക് 1 മണിയോടെയാണ് കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശി സോമന്റെ ഉടമസ്ഥതയിലുളള ജെ.മാക്സ് എസ്പോർട്ട്സ് എന്ന കമ്പനിയിൽ തീപടർന്നത്. വിറക് ബോയിലറിൽ നിന്ന് തീപടർന്ന് റബർ ഉൽപ്പനങ്ങൾ കത്തി നശിച്ചു. മാവേലിക്കരയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഫോം ഉപയോഗിച്ചാണ് തീ അണച്ചത്. ഇവിടെ ഇതിന് മുമ്പും തീപിടുത്തം ഉണ്ടായിട്ടുണ്ട്. മാവേലിക്കര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ജോസ്, അസി.സ്റ്റേഷൻ ഓഫീസർ എൻ.പ്രതീപ്, ആർ.റ്റി. സനിൽ കുമാർ, സുധീഷ്, ലൈജു.വി.എൽ, കിരൺ, രതീഷ്, ഷൈൻ ബോസ്, ശരത്, അബ്ബാസ്, സുധീഷ് കുമാർ, ജ്യോതിഷ്, പ്രമോദ്, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
