
ചെന്നിത്തല: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ചെന്നിത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, ഗാന്ധി ദർശൻ വേദിയുടെയും നേതൃത്വത്തിൽ ചെന്നിത്തല പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് തോമസുകുട്ടി കടവിൽ അദ്ധ്യക്ഷത വഹിച്ചു. സുജാ ജോഷ്വാ, തമ്പി കൗണടി, രഘുനാഥ് പാർത്ഥസാരഥി, പി.ബി.സൂരജ്, കെ.വി.മാത്യു, കെ.പി സേവ്യർ, സാംപോച്ചയിൽ, സതികുമാർ വേണാട്ട് , ബെന്നി മുക്കത്ത്, ജയപ്രകാശ് കാരാഴ്‌മ , സുമാ വിശ്വാസ് , സേതു ലക്ഷ്മി, പ്രസാദ് വാഴക്കൂട്ടത്തിൽ, സാജൻ പുഞ്ചയിൽ, ഡി.ജോൺ, ജോസ് പട്ടരുമഠത്തിൽ, സാബു കുറവനയ്യത്ത്, രാജു ശാമുവേൽ, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
