
അമ്പലപ്പുഴ: ആതുര സേവനരംഗത്ത് അൻപതുവർഷം പൂർത്തിയാക്കിയ ജനകീയ ഡോക്ടർ വി.ടി.നായ്ക്കിനെ എൻ.എസ്.എസ് കരയോഗങ്ങളുടെ കൂട്ടയ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ സമ്മേളനം ഉദ്ഘാടനവും ആതുരശ്രീ പുരസ്ക്കാര ദാനവും നിർവഹിച്ചു. ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ഹരികുമാർ അനുമോദന പ്രസംഗം നടത്തി. ചെയർമാൻ അഡ്വ.കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. കൺവീനർ മുരുകദാസ് എൻ, വി.ജെ.ശ്രീകുമാർ, അഡ്വ.ആർ.ശ്രീകുമാർ, സി.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
