
തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ തീരപ്രദേശമായ പള്ളിത്തോട്ടിലെ ചാപ്പക്കടവിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ജിനി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ചേർത്തല വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
ദീർഘകാല ജനകീയ സമരത്തിന്റെ മുന്നറിയിപ്പായി സമര പ്രഖ്യാപന നോട്ടീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
ചാപ്പക്കടവിൽ തുടർച്ചയായി ഉണ്ടാകുന്ന കുടിവെള്ള പ്രശ്നം മൂലം പ്രദേശവാസികൾ കടുത്ത ദുരിതത്തിലായിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
കുടിവെള്ളം പോലും ഉറപ്പാക്കാൻ കഴിയാത്ത ഭരണകൂടം എന്ത് വികസനജാഥയാണ് നടത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി എസ്. ശരത് ചോദിച്ചു.
അടിയന്തരമായി താൽക്കാലിക സംവിധാനം ഒരുക്കാമെന്നും നാളെ പൂർണതോതിൽ പമ്പിംഗ് ആരംഭിച്ച് വെള്ളിയാഴ്ച മുതൽ ചാപ്പക്കടവ് മേഖലയിലെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാമെന്നും വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകി.
സമരത്തിന് ജില്ലാ പഞ്ചായത്ത് അംഗം ജെയിംസ് ചിങ്കുതറ, പള്ളിത്തോട്ടിലെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരായ അനീഷ് കുടിയാംചേരിയിൽ, ഉമ്മച്ചൻ പറയകാട്ടിൽ, യൂത്ത് കോൺഗ്രസ് നേതാവ് ആകാശ് ബെൻഹർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |