SignIn
Kerala Kaumudi Online
Saturday, 25 April 2026 4.56 AM IST

അമ്പലപ്പുഴ പാൽപ്പായസത്തിന് 80 രൂപ വർദ്ധിപ്പിച്ചു

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിച്ചു. ഒരു ലിറ്ററിന് 240 രൂപയാണ് പുതിയ വില. 160 രൂപ ആയിരുന്നു പഴയ വില. 2011ന് ശേഷം ആദ്യമായിട്ടാണ് പാൽപ്പായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുന്നത്. ചിങ്ങം 1 മുതൽ വിലവർദ്ധന തീരുമാനിച്ചിരുന്നെങ്കിലും തിടപ്പള്ളിയുടെ അറ്റകുറ്റപ്പണി കാരണം പുതിയ വാർപ്പ് എത്തിക്കാൻ വൈകിയത് തടസമായി. തയ്യാറാക്കുന്ന പായസത്തിന്റെ അളവ് വ്യാഴം, ഞായർ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും 350 ലിറ്ററായും മറ്റ് ദിവസങ്ങളിൽ 300 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം,​ വിലവർദ്ധനയിൽ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് ഹിന്ദു സംഘടനകൾ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.