
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് വാർഷികം ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.വേണുനാഥൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി രാജമ്മ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി.വി .പീതാംബരൻ റിപ്പോർട്ടും ഖജാൻജി കെ.വസന്തകുമാർ കണക്കവതരണവും നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ , പി സുരേഷ് ബാബു,എൻ. രാജപ്പൻപിള്ള ,ആനിമ്മ പി.തോമസ്, കെ.ശശിധരകുറുപ്പ്, എൽ.ശാന്തകുമാരിയമ്മ, കെ.ഭാസ്ക്കരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജി.വേണു നാഥൻ (പ്രസിഡന്റ്), സി.വി.പീതാംബരൻ (സെക്രട്ടറി), കെ.വസന്തകുമാർ (ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
