
ആലപ്പുഴ: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാകോടതിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റീഗോ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ജയകുമാർ ആദ്ധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ മെമ്പർ എസ്. സുദർശനകുമാർ, ജില്ല പ്രസിഡന്റ് എസ്. ഗോപകുമാർ, രവീന്ദ്രദാസ്, യൂണിറ്റ് സെക്രട്ടറി പി.എ. സമീർ, വനിതാ യൂണീറ്റ് പ്രസിഡന്റ് പ്രിയ അരുൺ, അഭിഭാഷകരായ പി.ടി. ചന്ദ്രലേഖ, ആർ. സനൽകുമാർ, ലാലി ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
