SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

വീടുപൂട്ടിപ്പോകുന്നവർക്ക് 'ആപ്പി 'ലൂടെ അറിയിക്കാം

Increase Font Size Decrease Font Size Print Page
pol

ആലപ്പുഴ: വീടുപൂട്ടിപോകുന്നവർക്ക് അക്കാര്യം പൊലീസിനെ അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ലോക്കഡ് ഹൗസ് ഇൻഫർമേഷൻ ('Locked House Information'' )സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.വീടുകൾ അടച്ചിട്ട് ടൂർ പോകുന്നവർ അക്കാര്യം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കാനുള്ള സൗകര്യം നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ പോയോ ഫോണിലോ വിവരം പറയാൻ പലരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഓൺലൈൻ വഴിയായി വിവരം അറിയാക്കാനുള്ള സംവിധാനം സജ്ജമാക്കിയത്.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിന് സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പരും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ (Pol) ആപ്പ് ലഭ്യമാണ്. അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് കവർച്ച വ്യാപകമായതോടെയാണ് പോൽ ആപ്പിൽ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ സൗകര്യം കൂടി പൊലീസ് സജ്ജമാക്കിയത്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY