SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

അവാർഡ് ഏറ്റുവാങ്ങി

Increase Font Size Decrease Font Size Print Page
ambala
വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും ജീന വർഗീസ് അവാർഡ് സ്വീകരിക്കുന്നു.

അമ്പലപ്പുഴ : മികച്ച ഐ. സി .ഡി .എസ് സൂപ്പർവൈസർക്കുള്ള 2024-25 ലെ സംസ്ഥാന തല പുരസ്കാരം പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ജീന വർഗീസിന് ലഭിച്ചു. മന്ത്രി വീണ ജോർജിൽ നിന്നും അവാർഡ് സ്വീകരിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുകയും പഞ്ചായത്തിൽ കുട്ടികൾക്കായി പ്ലേ ഏരിയ തയ്യാറാക്കുകയും പഞ്ചായത്തിനെ ബാലസുഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റാൻ മുന്നിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തതിനാണ് പുരസ്കാരം. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ചൈൽഡ് വെൽഫെയർ, പ്രൊട്ടക്ഷൻ കമ്മിറ്റിയും ജാഗ്രത സമിതിയും സൂപ്പർവൈസറുടെ നേതൃത്വത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY