SignIn
Kerala Kaumudi Online
Thursday, 19 February 2026 12.53 AM IST

ഉപകരണങ്ങൾ കൈമാറി

Increase Font Size Decrease Font Size Print Page
jhggh

പൂച്ചാക്കൽ: പെരുമ്പളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഗ്രാന്റിൽ ഉൾപ്പെടുത്തി പെരുമ്പളം ഫാമിലി ഹെൽത്ത് സെന്ററിന് അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ഗിരീഷ് മെഡിക്കൽ ഓഫീസർ ഡോ. സേതുമാധവന് കൈമാറി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഡി. സജീവ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഷേർലി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷംനാസ് ഖരീം, കെ.എ. സിജി സിംഗ്, കെ.പി. രഞ്ജിനി, ഡോ. അരുൺ തോമസ്, ജനപ്രതിനിധികളായ ജയകുമാർ കാളിപറമ്പ്, രജനി സുഭാഷ്, രജനി സഹദേവൻ, ഷൈലജ ശശികുമാർ, ഷീലാ ബോസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY