
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചടങ്ങായ പള്ളിപ്പാനയുടെ ഉൽപ്പന്ന ശേഖരവുമായി ബന്ധപ്പെട്ട കലവറ നിറക്കൽ ചടങ്ങ് നടന്നു. പള്ളിപ്പാന സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പാനക്ക് ആവശ്യമുള്ള ദ്രവ്യങ്ങളും അന്നദാനത്തിനുള്ള വിഭവങ്ങളുമാണ് കലവറയിൽ നിറയ്ക്കുന്നത്. അസി. കമ്മീഷണർ വി. ഈശ്വരൻ നമ്പൂതിരി, അഡ്മിനി സ്ട്രേറ്റീവ് ആഫീസർ എൻ. അജിത് കുമാർ ഉപദേശക സമിതി സെക്രട്ടറി ടി.ആർ. രാജീവ്, ചട്ടങ്ങുകളുടെ അവകാശി സി ഹരിദാസ്, തച്ചൻ വാസുദേവൻ ആചാരി, ആർ. മധുരാജ്, പി.രാജേന്ദ്രൻ നായർ, സി.ശ്രീകുമാരപ്പണിക്കർ, സി. രാജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
