
അമ്പലപ്പുഴ : ഗവ. ടി.ഡി .മെഡിക്കൽ കോളേജ് കാൻസർ രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക അർബുദ ദിനാചരണം നടത്തി. റോട്ടറി ഇന്റർനാഷണൽ മുൻഗവർണർ കെ. ബാബുമോൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽഡോ. ബി. പത്മകുമാർ അദ്ധ്യക്ഷനായി. കാൻസർ രോഗമുക്തി നേടിയവരുടെ കൂട്ടായ്മയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. എ .ഹരികുമാർ നിർവഹിച്ചു. ഡോ. സജീവ് ജോർജ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. രക്താർബുദ ചികിത്സക്കുള്ള രക്തമൂലകോശ ദാതാക്കളെ കണ്ടെത്താനുള്ള വിവരശേഖരണത്തെ കുറിച്ച് കോളേജ് യൂണിയൻ പ്രതിനിധി അതുൽ കൃഷ്ണ സംസാരിച്ചു. ടവി.ജി. പ്രീതി , പി.കെ. ഉഷ , ഡോ. ആർ. ഹരികൃഷ്ണൻ , ലാലി അബ്ദുൾറഹിം , ഡോ. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
