
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ആവശ്യപ്പെട്ടു. റേഡിയോളജിസ്റ്റ് തസ്തികയില്ലാത്തതുകാരണം രോഗികൾക്ക് സ്വകാര്യ സ്കാനിംഗ് സെന്ററുകളെ ആശ്രയിക്കേണ്ടി വരുന്നുവെന്ന പരാതിയിലാണ് നടപടി.റേഡിയോളജിസ്റ്റ് തസ്തിക ഇല്ലാത്തതു കാരണം സ്വകാര്യ സ്‌കാനിംഗ് സെന്ററുമായി കരാറുണ്ടാക്കി വരികയാണെന്നും കരാറുള്ള സ്ഥാപനങ്ങളിൽ നിന്ന് സൗജന്യമായി സ്കാനിംഗ് നടത്താറുണ്ടെന്നും ആലപ്പുഴ വനിതാശിശു ആശുപത്രി സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
