SignIn
Kerala Kaumudi Online
Saturday, 25 April 2026 4.57 AM IST

തുള്ളൽ പര്യടനത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻതുള്ളൽ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനും അവബോധം പകരാനുമായി തുള്ളൽ പര്യടനത്തിന് തുടക്കമായി. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി ആറ് സ്കൂളുകളിലാണ് പര്യടനം. കുഞ്ചൻനമ്പ്യാർ സ്മാരക സമിതിയിലെ ഓട്ടൻ തുള്ളൽ അദ്ധ്യാപകൻ അമ്പലപ്പുഴ സുരേഷ് വർമ്മയാണ് വിദ്യാർത്ഥികൾക്കായി തുള്ളൽ അവതരിപ്പിക്കുന്നത്. ആദ്യ ദിനത്തിൽ തകഴി ഗവ.യു.പി സ്കൂൾ, പുന്നപ്ര എൻ.എസ്.എസ് യു.പി സ്കൂൾ, നീർക്കുന്നം എസ്.ഡി.വി ഗവ.യു .പി സ്കൂൾ എന്നിവിടങ്ങളിൽ തുള്ളൽ അവതരിപ്പിച്ചു.

എച്ച്.സലാം എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.പ്രദീപ്, അംഗങ്ങളായ കെ.പി.കൃഷ്ണദാസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, എൻ.എസ്.ഗോപാലകൃഷ്ണൻ,എ.രമണൻ എന്നിവർ പങ്കെടുത്തു. ഇന്ന് നീർക്കുന്നം സി.വൈ.എം.എ, കളർകോട് ഗവ.യു.പി, കരുമാടി ഗവ.എച്ച് .എസ് എന്നീ സ്കൂളുകളിൽ പര്യടനം നടത്തും.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.