
അമ്പലപ്പുഴ: കെ.ജി.എം.സി.റ്റി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൻഡിൽ ലൈറ്റ് പ്രൊട്ടെസ്റ്റ് ആലപ്പുഴ മെഡിക്കൽ കോളേജിന് മുന്നിൽ സംഘടിപ്പിച്ചു. കെ.ജി.എം.സി.റ്റി.എ ആലപ്പുഴ യൂണിറ്റ് സെക്രട്ടറി ഡോ. ജംഷിദ് പി സ്വാഗതം പറഞ്ഞു. കെ.ജി.എം.സി.റ്റി.എ ആലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് ഡോ. സജയ് പി.എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരവും പൊതുജനാരോഗ്യത്തിന്റെ ഭാവിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് ഗോപകുമാർ സംസാരിച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയും രോഗി സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
