
വയലാർ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേർന്ന് വയലാർ കായലിലെ നാഗംകുളങ്ങര കടവിൽ കാര ചെമ്മീൻ മത്സ്യവിത്ത് നിക്ഷേപിച്ചു. മത്സ്യസമ്പത്ത് വർധിപ്പിക്കുകയും മത്സ്യതൊഴിലാളികളുടെ വരുമാനം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി നിർവഹിച്ചു. മത്സ്യസമ്പത്ത് സംരക്ഷണവും ജലാശയങ്ങളുടെ പരിസ്ഥിതി സമതുലിതാവസ്ഥ നിലനിർത്തലും ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാര ചെമ്മീൻ വിത്തുകൾ കായലിൽ നിക്ഷേപിച്ചത്. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
