
മുഹമ്മ: മണ്ണഞ്ചേരി വിജ്ഞാനോദയം ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും മൈത്രി റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസും ആലിൻ ഷെറിൻ അനുസ്മരണവും റിപ്പബ്ലിക് കരോളും സംഘടിപ്പിച്ചു. മൈത്രി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബി.സജി അധ്യക്ഷ്യനായി . ഗ്രന്ഥശാല പ്രസിഡന്റ് എസ് മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു . പഞ്ചായത്തംഗം ബി.നിസാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ. ചന്ദ്രലാൽ ക്ലാസെടുത്തു ഗ്രന്ഥശാല അംഗങ്ങളായ എ. അബ്ദുൽറഹീം, വി പിഎം നാസർ തുടങ്ങിയവർ സംസാരിച്ചു . ഗ്രന്ഥശാല സെക്രട്ടറി വി. പി. അശോകൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.