
ആലപ്പുഴ : ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് നേതൃത്വത്തിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെത്തുടർന്ന് എടുത്ത കേസിലെ പ്രതികളായ ഉദേഷ് യു കൈമൾ, ബൈരഞ്ജിത്ത്, ആർ സബീഷ്, ലതീഷ് ബി ചന്ദ്രൻ, സുമേഷ്, ബിനോയ്, ഷൈജു, അഭിലാഷ്, ആഘോഷ്, വി.പി.സുനിൽ, ശ്രീജിത്ത്, അബ്ദുൾകലാം, സാബു, ലാലി മോൻ, നിബു, അനീഷ്, ഷാജി എന്നിവരെ കോടതി വെറുതെവിട്ടു. പ്രതികളായിരുന്ന കെ.ടി.മാത്യു, രജീഷ് എന്നിവർ വിസ്താരവേളയിൽ മരണപ്പെട്ടിരുന്നു. പ്രതികൾക്കായി അഡ്വ.കെ.ചന്ദ്രബാബു, അഡ്വ.വി.മോഹൻദാസ്, അഡ്വ. എസ്.അനിൽ, അഡ്വ. ആർ.രജനീഷ് എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |