
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലുണ്ടായ അണുബാധയിൽ രണ്ടുജീവൻ പൊലിഞ്ഞിട്ടും എന്തുവരെ നടപടിയെടുത്തിട്ടില്ല. 2025 ഡിസംബർ 29ന് ഡയാലിസിസിന് പ്രവേശിപ്പിച്ച കായംകുളം സ്വദേശിയും ഓട്ടോഡ്രൈവറുമായ പുതുക്കാട് വടക്കേതിൽ മജീദ് (52) 30നും പച്ചക്കറി വ്യാപാരിയായ ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) 31നുമാണ് മരിച്ചത്. ഡയാലിസിസിനിടെ ഇരുവർക്കും വിറയലും അസ്വസ്ഥതകളുമുണ്ടാവുകയായിരുന്നു. മജീദിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും രാമചന്ദ്രനെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ചയാണുണ്ടായതെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. ഇവർ സർക്കാരിൽ പരാതിയും നൽകിയിട്ടുണ്ട്. ധനസഹായമല്ല,ഇനി ആർക്കും ഈ അവസ്ഥയുണ്ടാവാൻ പാടില്ലെന്നതാണ് രാമചന്ദ്രന്റെ കുടുംബം പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |