
ആലപ്പുഴ: ഗവ.മുഹമ്മദൻസ് എച്ച്.എസ് എൽ.പി സ്കൂളിലെ സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ''യുദ്ധം നാടിന്നാപത്ത്'' എന്ന സന്ദേശം മുഴുവൻ കുട്ടികളിലേക്കും പകരുന്നതിനും യുദ്ധത്തിന്റെ കെടുതികൾ നമുക്ക് ആപത്താണെന്ന് തിരിച്ചറിവിനുമായി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.ഡി.ജോഷി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സാമുഹ്യശാസ്ത്ര ക്ലബ്ബ് കോർഡിനേറ്റർ കെ.കെ.ഉല്ലാസ്, അദ്ധ്യാപകരായ ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, എച്ച്.ഷൈനി, സോന തോമസ്, കെ.ഒ.ബുഷ്ര, എൻ.എസ്.നീലിമ, പി.എൻ.സൗജത്ത്, സുഹൈബ് എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |