
ആലപ്പുഴ: ഒരു കിലോ കഞ്ചാവും വീട്ടുവളപ്പിൽ വളർത്തിയ പത്ത് കഞ്ചാവ് ചെടികളുമായി റിട്ട.നേവി ഉദ്യോഗസ്ഥൻ എക്സൈസിന്റെ പിടിയിലായി. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പൂങ്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വടക്കൻ പറമ്പ് വീട്ടിൽ ബിനു വി.വില്യം(37) പിടിയിലായത്.
അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ റോയി ജേക്കബ്, കെ.ആർ.രാജീവ്, പ്രിവന്റീവ് ഓഫീസർ അനിലാൽ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ അശോക്, പ്രമോദ് വി, ജിയേഷ് ടി, സാജൻ ജോസഫ്, റെനീഷ് എം.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |