
അരൂർ: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കലാ) കുവൈറ്റ് മഗാഫ് ഏരിയ യൂണിറ്റിന്റെ അംഗമായിരുന്ന അന്തരിച്ച ശരത് ദേവിയുടെ കുടുംബത്തിന് സംഘടനയുടെ മരണാനന്തര ക്ഷേമനിധി കൈമാറി.
സി.പി.എം അരൂർ ഏരിയ സെക്രട്ടറി എൻ.പി. ഷിബു ക്ഷേമനിധി തുക കുടുംബത്തിന് നൽകി. ചടങ്ങിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം ജീവൻ, എൽ.സി സെക്രട്ടറി മധുക്കുട്ടൻ, പഞ്ചായത്ത് അംഗം വി.ജി. മനോജ്, പ്രവാസി സംഘം ഏരിയ സെക്രട്ടറി അജിത് കുമാർ, കെ.വി. തോമസ്, കലാ കുവൈറ്റ് മുൻ പ്രവർത്തകൻ വിജയമോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |