
അരൂർ: സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പ് തന്നെ അരൂരിൽ ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എൽ.എ ദലീമയ്ക്കായി പ്രവർത്തകർ ചുവരെഴുത്തുകൾ ആരംഭിച്ചു.
ദലീമയെ വീണ്ടും മത്സരിപ്പിക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. എൽ.ഡി.എഫ് അരൂർ വെസ്റ്റ് മേഖല കമ്മിറ്റിക്കു കീഴിലുള്ള ഒമ്പതാം ബൂത്തിന്റെ നേതൃത്വത്തിലാണ് ചുവരെഴുത്ത് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ആർട്ടിസ്റ്റ് സജി, സി.പി.എം അരൂർ ലോക്കൽ സെക്രട്ടറി കെ.കെ അജയഘോഷ്, ടി.ബി ഉണ്ണികൃഷ്ണൻ, എം.എൻ. ബാലചന്ദ്രൻ, ഇ.വി അംബുജാക്ഷൻ, പി.എ സുകുമാരൻ, സി.ആർ സിദ്ധപ്പൻ, രാഹുൽബാബു, ജിലുമോൻ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |