
അമ്പലപ്പുഴ: പറവൂർ പൂന്തിരംപാടശേഖരത്തിന് സമീപം പൂക്കൈത ആറ്റിൽ
നങ്കൂരമിട്ടിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു, ആർക്കും പരിക്കില്ല. യാത്രക്കാരുണ്ടായിരുന്ന ഒരു ഹൗസ് ബോട്ടും കാലിയായ മറ്റൊരു ഹൗസ് ബോട്ടുമാണ് ഇന്നലെ പുലർച്ചെ അഗ്നിക്കിരയായത്.
കോയമ്പത്തൂർ സ്വദേശികളായ നാലുപേർ അടങ്ങുന്ന കുടുംബം
രാത്രി കഴിഞ്ഞിരുന്ന അനാഹിത എന്ന ബോട്ടിലാണ് ഷോർട്ട് സർക്യൂട്ട് കാരണം ആദ്യം തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ജീവനക്കാർ ചേർന്ന് ബോട്ടിലുണ്ടായിരുന്ന കുടുംബത്തെ രക്ഷപ്പെടുത്തി. ഇതിനിടെ, തൊട്ടടുത്ത് നങ്കൂരമിട്ടിരുന്ന കാതറിൻ എന്ന ഹൗസ് ബോട്ടിലേക്ക് തീ പടരുകയായിരുന്നു. നാട്ടുകാരും ആലപ്പുഴയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേനയും തീ അണക്കാൻ ശ്രമിച്ചെങ്കിലും ഇരു ഹൗസ് ബോട്ടുകളും പൂർണമായി കത്തി നശിച്ചു. യാത്രക്കാരുടെ ബാഗും മറ്റു സാധനങ്ങളും കത്തിനശിച്ചു. പറവൂർ സ്വദേശികളായ സഹോദരങ്ങളുടേതാണ് ഹൗസ് ബോട്ടുകൾ. രണ്ടു കോടിയോളം രൂപ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |