ആലപ്പുഴ: മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനയ്ക്ക് മുന്നോടിയായി ഫിഷറീസ് വകുപ്പ് 22ന് രാവിലെ 10 മുതൽ പൊള്ളേത്തൈ ശാസ്ത്രിമുക്ക് ലാൻഡിംഗ് സെന്ററിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും.
മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് പുതുക്കൽ, പുതിയവയുടെ രജിസ്ട്രേഷൻ, ഉടമസ്ഥാവകാശം കൈമാറ്റം, പുതിയ എൻജിൻ ചേർക്കൽ, പഴയ എൻജിൻ ഒഴിവാക്കൽ, യാനത്തിന്റെ പേരു മാറ്റൽ ഉപയോഗ ശൂന്യമായവയുടെ രജിസ്ട്രേഷൻ നീക്കം ചെയ്യൽ എന്നിവയ്ക്ക് സൗകര്യമുണ്ടായിരിക്കും. ഉടമകൾ യാനങ്ങളും രേഖകളുമായി എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |