മുഹമ്മ : ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി മുഹമ്മ138-ാം നമ്പർ അങ്കണവാടിയിൽ നടന്ന ഗുളിക വിതരണം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ ടി റെജി, നസീമ, സി.ഡി.വിശ്വനാഥൻ , സ്മിത ബൈജു, സെക്രട്ടറി പി.വി.വിനോദ് എന്നിവർ സംസാരിച്ചു. സി.എം എസ് , കായിപ്പുറം തുരുത്തൻ കവല എന്നീ അങ്കണവാടികളിലും വിരഗുളിക വിതരണം ചെയ്തു. മുഹമ്മ കോയിക്കശ്ശേരി 155-ാം നമ്പർ അങ്കണവാടിയിൽ അദ്ധ്യാപിക ഡി.എ മാലുമോൾ കുട്ടികൾക്ക് വിരഗുളിക നൽകി. ഗുളിക കഴിക്കാത്തവർ 24ന് കഴിക്കേണ്ടതാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |