ആലുവ: എറണാകുളം റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ ഓപ്പറേഷൻ ആഗിൽ 60 പേർ കൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം 107 പേർ അറസ്റ്റിലായിരുന്നു. ഇതോടെ റൂറൽ ജില്ലയിൽ അറസ്റ്റിലായവരുടെ എണ്ണം 167 ആയി. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനതിർത്തിയിലും പരിശോധന തുടരുകയാണ്. മുൻകാലങ്ങളിൽ കാപ്പ ചുമത്തി ജയിലിലടച്ചവരേയും നാടു കടത്തിയവരെയും പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വിവിധ കേസുകളിൽ ജാമ്യം ലഭിച്ചവരേയും മുൻകാല കുറ്റവാളികളേയും പരിശോധിച്ചു. സാമൂഹ്യ വിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിലും പരിശോധന നടത്തി. ലോഡ്ജുകളിലും ഹോട്ടലുകളിലും ബാറുകളിലും പരിശോധന നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |