ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യുവാക്കൾ ഏറ്റുമുട്ടിയത് പെൺസുഹൃത്തിനെ ചൊല്ലിയെന്ന് പൊലീസ്. വെട്ടേറ്റ കണ്ണൂർ ചെറുകുന്ന് ഫാത്തിമ ഹൗസിൽ റിയാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റുചെയ്ത തിരുവനന്തപുരം വഞ്ചിയൂർ വടക്കേചമ്പടിയിൽ വീട്ടിൽ വിഷ്ണുലാൽ (25), കല്ലയം ശിവാലയം വീട്ടിൽ എം.സിബി (23) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. സിബിയുടെ സുഹൃത്തായ പെൺകുട്ടിയെ റിയാസ് നാളുകളായി ശല്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇരുവരും ചേർന്ന് റിയാസിനെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേൽപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനൊപ്പമാണ് റിയാസ് ബസ് സ്റ്റാൻഡിലെത്തിയത്. തുടർന്ന് സുഹൃത്തിനെ സിനിമ കാണാൻ പറഞ്ഞയച്ച ശേഷമാണ് റിയാസിനെ ആക്രമിച്ചത്. റിയാസിന്റെ കാലിലും പിൻഭാഗത്തുമടക്കം വെട്ടേറ്റു. റിയാസിനെതിരെ പോക്സോ കേസ് നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |