SignIn
Kerala Kaumudi Online
Friday, 19 April 2024 11.00 PM IST

കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്‌മെന്റ്

kuwait

കൊച്ചി: കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് (കെ.എൻ.ജി ) ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിനായി നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിയമന നടപടികൾ ആരംഭിച്ചു. ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണൽ ഗാർഡ്‌സ് ഇന്ത്യയിൽ നേരിട്ടെത്തി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കാക്കനാട്ട് ഇന്നലെ ആരംഭിച്ച റിക്രൂട്ട്‌മെന്റ് നടപടികൾ നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 10 വരെയാണ് നിയമന നടപടികൾ .

നോർക്ക റൂട്ട്‌സ് മഖേന മുമ്പ് നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശയും വിശദമായ മാർഗരേഖകളും കൈമാറും. ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NORKA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.